---
title: "#ANShamseer |ഉമ്മൻചാണ്ടിയുടെ ജീവിതം പൊതുപ്രവർത്തകർക്ക് പാഠപുസ്തകമാണെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ"
english_title: "#Speaker #Adv.#AN Shamseer said that #OommenChandy's# life is a# textbook for #public# servants."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/131393/Speaker Adv.AN Shamseer* said that Oommen Chandy's life is a textbook for public servants."
published_at: "2023-07-18T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b634f78bcc4_IMG-20230718-WA0059.jpg"
keywords: []
---

# #ANShamseer |ഉമ്മൻചാണ്ടിയുടെ ജീവിതം പൊതുപ്രവർത്തകർക്ക് പാഠപുസ്തകമാണെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

> **Lead Summary:** **തലശ്ശേരി** :(**www.thalasserynews.in)** ഉമ്മൻചാണ്ടിയുടെ ജീവിതം പൊതുപ്രവർത്തകർക്ക് പാഠപുസ്തകമാണെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

## Article Content

**തലശ്ശേരി** :(**www.thalasserynews.in)** ഉമ്മൻചാണ്ടിയുടെ ജീവിതം പൊതുപ്രവർത്തകർക്ക് പാഠപുസ്തകമാണെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

എപ്പോഴെല്ലാം താൻ ഉമ്മൻ ചാണ്ടി സാറിനെ കണ്ടിട്ടുണ്ടോ, അപ്പോഴെല്ലാം അദ്ദേഹത്തിന് ചുറ്റും ആളുകളുണ്ടായിരുന്നുവെന്ന് സ്പീക്കർ എ എൻ ഷംസീർ ഓർമ്മിച്ചു.

അതു കൊണ്ടാണ് കേരള രാഷ്ട്രീയത്തിൽ ഇത്രയും കരുത്തനായി അദ്ദേഹം മുന്നോട്ടുപോയത്.പൊതുപ്രവർത്തകർക്ക് ഒരു പാഠപുസ്തകമാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതം.

ഇന്ത്യൻ രാഷ്ട്രീയം ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ വേർപാട്.

കോൺഗ്രസിൻ്റെ ജനകീയമുഖമായിരുന്നു ഉമ്മൻ ചാണ്ടി. കേരള രാഷ്ട്രീയത്തിനാകെ തീരാനഷ്ടമാണ് ഈ വിയോഗമെന്നും സ്പീക്കർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/131393/Speaker Adv.AN Shamseer* said that Oommen Chandy's life is a textbook for public servants.)